HOME
DETAILS
MAL
മന്ത്രിസ്ഥാനം എന്‍.സി.പിക്ക് തന്നെ
backup
November 17 2017 | 01:11 AM
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവച്ചൊഴിഞ്ഞ മന്ത്രിസ്ഥാനം എന്‍.സി.പിക്കു തന്നെ നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുന്നണിയിലെ മറ്റു കക്ഷികളുടെ വകുപ്പ് ഏറ്റെടുക്കാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ല.
ആ സീറ്റ് ഒഴിച്ചിട്ടിരിക്കയാണ്. എന്‍സി.പിയില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും. തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധികളൊന്നുമില്ല. ഉപാധികളുണ്ടെന്ന് എന്‍.സി.പി പറയുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവര്‍ക്കങ്ങനെ പല അഭിപ്രായങ്ങളുമുണ്ടാകുമെന്ന് കോടിയേരി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."