മികച്ച ഭരണം: കേരളത്തിനുള്ള ദേശീയ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: ഭരണരംഗത്തെ നേട്ടങ്ങള്‍ക്കുള്ള ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുരസ്‌കാരം സമ്മാനിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ സേവനങ്ങള്‍, ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍, നാലുലക്ഷത്തില്‍പരം ആളുകള്‍ക്ക് വീട്, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ്‌സ്റ്റേറ്റ് പുരസ്‌കാരം. സംസഥാന ചീഫ് സെക്രട്ടറി ഡോ. കെ.എം ഏബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി.എസ് സെന്തില്‍, കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ്, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."