നാഥുറാം ഗോഡ്‌സെയുടെ ക്ഷേത്രം നിര്‍മിച്ച് ഹിന്ദുമഹാസഭയുടെ പ്രകോപനം
ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിച്ച് ഹിന്ദുമഹാസഭയുടെ പ്രകോപനം. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സംഘടനയുടെ ആസ്ഥാനത്താണ് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ നടപടിയുണ്ടായിരിക്കുന്നത്.
ഹിന്ദുമഹാസഭയുടെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ സംഭാവനകളെ പൂര്‍ണമായി അവഗണിച്ച ഹിന്ദുമഹാസഭ ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്നതാണ് ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിച്ചതിലൂടെ വ്യക്തമാക്കുന്നത്.
ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തൂക്കിലേറ്റിയത് 1949 നവംബര്‍ 15നാണ്. ഈ ദിവസം രക്തസാക്ഷി ദിനമായിട്ടാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്.
ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിക്കാനായി അനുവാദം തേടിയിരുന്നുവെങ്കിലും ഇതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭയുടെ ആസ്ഥാനത്ത് ക്ഷേത്രം നിര്‍മിച്ചതെന്നാണ് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജെയ്്‌വീര്‍ ഭരദ്വാജ് പറഞ്ഞത്. യഥാര്‍ഥ ദേശീയവാദിയായിരുന്നു ഗോഡ്‌സെ. രാജ്യത്തെ വിഭജിക്കുന്നത് അംഗീകരിക്കാന്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്നും ഭരദ്വാജ് അവകാശപ്പെടുന്നു.
അതേസമയം ഹിന്ദുമഹാസഭയുടെ രാജ്യദ്രോഹ നടപടിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."