HOME
DETAILS
MAL
വായുമലിനീകരണം രൂക്ഷം: കോസ്റ്ററിക്കന്‍ സ്ഥാനപതി ബംഗളൂരുവിലേക്ക്
backup
November 17 2017 | 01:11 AM
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് കോസ്റ്ററിക്ക സ്ഥാനപതി ശുദ്ധവായു തേടി ബംഗളൂരുവിലേക്ക്.
കോസ്റ്ററിക്കന്‍ അംബാസഡര്‍ മറീല ക്രൂസ് അല്‍വാരെസ് ആണ് ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറുന്നത്. അസുഖത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് രക്ഷതേടി ബംഗളൂരുവിലേക്ക് പോകുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ അസുഖമുള്ളതുകാരണം ഡല്‍ഹിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വായുവും വെള്ളവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാല്‍ ഡല്‍ഹിയില്‍ അതില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
കോസ്റ്ററിക്കന്‍ സ്ഥാനപതിയെ പോലെ ഇന്ത്യയിലുള്ള മറ്റ് രാജ്യങ്ങളിലെ നയതന്ത്രജ്ഞരെല്ലാം സ്വയരക്ഷ തേടി സ്വന്തം രാജ്യത്തേക്ക് പോകാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."