32ാം സ്ഥാനത്തേക്ക് പെറു
ലിമ: 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആവസാന ടീമായി പെറു. പ്ലേയോഫ് പോരാട്ടത്തില്‍ ഓഷ്യാനിയന്‍ ടീം ന്യൂസിലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് പെറുവിന്റെ ലോകകപ്പിലേക്കുള്ള തിരിച്ചുവരവ്. 1982ന് ശേഷം ആദ്യമായാണ് അവര്‍ യോഗ്യത നേടുന്നത്. ഇതോടെ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം കളിക്കുന്ന 32 ടീമുകളുടേയും പട്ടിക തയാറായി.
ആദ്യ പാദ പോരാട്ടത്തില്‍ പെറുവും ന്യൂസിലന്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ പെറു മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ഇരു പാദങ്ങളിലുമായി 2-0ത്തിന് വിജയിച്ചാണ് യോഗ്യത ഉറപ്പിച്ചത്.
നടാടെ ലോകകപ്പ് കളിക്കാനെത്തുന്ന ഐസ്‌ലന്‍ഡ്, പാനമ ടീമുകളുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത. നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന പെറുവും ഒപ്പം ഈജിപ്തും മൊറോക്കോയും ശ്രദ്ധേയ ടീമുകളാണ്. 1990ന് ശേഷമാണ് ഈജിപ്ത് യോഗ്യത നേടുന്നത്. 1998ന് ശേഷമാണ് മൊറോക്കോ എത്തുന്നത്. മുന്‍ ചാംപ്യന്‍മാരായ ഇറ്റലി, യൂറോപ്യന്‍ കരുത്തരായ ഹോളണ്ട്, ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലി, ആഫ്രിക്കന്‍ കരുത്തരായ ഘാന, കാമറൂണ്‍, ഐവറി കോസ്റ്റ് ടീമുകളുടെ അസാന്നിധ്യം റഷ്യന്‍ ലോക മാമാങ്കത്തിലെ നഷ്ടങ്ങളായി മാറും.
2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍
01- റഷ്യ
02- ബ്രസീല്‍
03- ഇറാന്‍
04- ജപ്പാന്‍
05- മെക്‌സിക്കോ
06- ബെല്‍ജിയം
07- ദക്ഷിണ കൊറിയ
08- സഊദി അറേബ്യ
09- ജര്‍മനി
10- ഇംഗ്ലണ്ട്
11- സ്‌പെയിന്‍
12- നൈജീരിയ
13- കോസ്റ്റ റിക്ക
14- പോളണ്ട്
15- ഈജിപ്ത്
16- ഐസ്‌ലന്‍ഡ്
17- സെര്‍ബിയ
18- പോര്‍ച്ചുഗല്‍
19- ഫ്രാന്‍സ്
20- ഉറുഗ്വെ
21- അര്‍ജന്റീന
22- കൊളംബിയ
23- പാനമ
24- സെനഗല്‍
25- മൊറോക്കോ
26- ടുണീഷ്യ
27- സ്വിറ്റ്‌സര്‍ലന്‍ഡ്
28- ക്രൊയേഷ്യ
29- സ്വീഡന്‍
30- ഡെന്‍മാര്‍ക്
31- ആസ്‌ത്രേലിയ
32- പെറു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."