HOME
DETAILS

ചെറുക്കാം, പീഡനങ്ങളെ

  
backup
November 17 2017 | 01:11 AM

stop-abuse-vidhyaprabhaatham-spm

മൂന്നു വയസുകാരിയായ മകളുടെ ശരീരമാസകലം മുറിപ്പാടുകള്‍ കണ്ടണ്ട രേഖ ഞെട്ടിത്തരിച്ചുപോയി. സാവധാനം കുട്ടിയില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവരുടെ മനസ് അല്‍പ്പനേരത്തേക്ക് മരവിച്ചു. കാരണം അതിനു പിന്നില്‍ സ്വന്തം ഭര്‍ത്താവാകുമെന്ന് സ്വപ്‌നത്തില്‍പോലും നിനച്ചിരുന്നില്ല.
രേഖയുടെ മകള്‍ ക്രമേണ ഒറ്റപ്പെട്ടു ജീവിക്കാന്‍ തുടങ്ങി. സഹപാഠികളോടുപോലും അടുപ്പം കാണിച്ചില്ല. ഇടയ്ക്കിടെ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ആണുങ്ങളെ കാണുന്നതുപോലും ഭയമായി. ഭാഗ്യവശാല്‍ നിരവധി തവണ കൗണ്‍സലിങുകളിലൂടെ മനഃശക്തി വീണ്ടെണ്ടടുത്ത അവള്‍ ഇന്ന് നല്ല രീതിയില്‍ വിദ്യാര്‍ഥിജീവിതം നയിക്കുകയാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കെട്ടുകഥയുമല്ല, അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ നടന്നതാണ്. റിക്കവറിങ് ആന്റ് ഹീലിങ് ഫ്രം ഇന്‍സെറ്റ് (ഞഅഒക) എന്ന സംഘടന ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ 76ശതമാനം പേരും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരാണെന്ന് കണ്ടെത്തി.
അവരില്‍ 71പേര്‍ക്കും പീഡനമേല്‍ക്കേണ്ടണ്ടിവന്നത് ബന്ധുക്കളില്‍ നിന്നും വീടുമായി അടുത്തിടപഴകുന്നവരില്‍ നിന്നുമായിരുന്നു. നിരന്തരമായുള്ള പീഡനശ്രമങ്ങളെ തിരിച്ചറിയാനും അവയില്‍നിന്നു രക്ഷപ്പെടാന്‍ മറ്റുള്ളവരുടെ സഹായം തേടാനും നാം കുട്ടികളെ പരിശീലിപ്പിക്കേണ്ടണ്ടതുണ്ടണ്ട്.

പീഡനങ്ങള്‍ക്കു പിന്നിലെ മനഃശാസ്ത്രം
ഒരു വ്യക്തിയെ നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ നടത്തുന്ന ലൈംഗികപ്രവൃത്തികളെല്ലാം തന്നെ ലൈംഗിക പീഡനങ്ങളില്‍ പെടുന്നു. ബലാത്സംഗം, മോശമായ രീതിയിലുള്ള ശരീരസ്പര്‍ശം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം, കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളു ം മറ്റും നിര്‍മിക്കുന്നതും ലൈംഗികപീഡനമാണ്.
നവജാതശിശുക്കള്‍ മുതല്‍ പ്രായമേറിയവര്‍വരെ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടണ്ട്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് കൂടുതലായും അനുഭവിക്കേണ്ടണ്ടിവരുന്നത്. പീഡനങ്ങള്‍ക്കിരയാകുന്നവരില്‍ മൂന്നിലൊരു ഭാഗവും ഒന്‍പത് വയസിന് മുന്‍പുതന്നെ അത്തരം അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് പഠനങ്ങള്‍.
പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍നിരയിലുള്ളവര്‍ അവ പലപ്പോഴും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു.
ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ കുട്ടിക്കാലത്ത് പല വിധത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായവരാണ്. ശാരീരികമായ അക്രമവും ഭീഷണിയും കൊണ്ടണ്ടാണ് കുട്ടികളെ പലപ്പോഴും ഇവര്‍ വിധേയരാക്കുന്നത്. പണത്തിന്റെയും ഭീഷണിയുടെയും സ്വാധീനത്തില്‍ വഴങ്ങുന്ന ചില മുതിര്‍ന്ന കുട്ടികളുമുണ്ടണ്ട്. പീഡനം നടത്തിയ വ്യക്തി 'രഹസ്യം' പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തികൊണ്ടേണ്ടയിരിക്കും. ലജ്ജയും കുറ്റബോധവും കാരണം രഹസ്യം പുറത്താകാതിരിക്കാന്‍ കുട്ടിയും നിര്‍ബന്ധിതമാകുന്നു.


പരിണിത ഫലങ്ങള്‍

പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാകാം. കുട്ടികളിലെ കുറ്റബോധം, ഭയം, ലജ്ജ, ദേഷ്യം എന്നിവ തുടക്കത്തില്‍തന്നെ ചികിത്സിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടണ്ടുനില്‍ക്കാം. കടുത്ത ഉത്കണ്ഠ, താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നല്‍, ലൈംഗിക-വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പീഡനത്തിന്റെ ഫലമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. ലൈംഗികപീഡനത്തിനിരയായവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മനഃശാസ്ത്രപരം, സാമൂഹികം, ലൈംഗികം, ശാരീരികം എന്നിങ്ങനെ തരംതിരിക്കാം.

മനഃശാസ്ത്ര പ്രശ്‌നങ്ങള്‍
ഭയം, ഹൃദയാഘാതമുണ്ടണ്ടാകുമെന്ന ഭയം, ഉറക്കമില്ലായ്മ, ഭീകരസ്വപ്‌നങ്ങള്‍, അസ്വസ്ഥത, കടുത്ത ദേഷ്യം, പ്രതികാര മനോഭാവം, ആരെങ്കിലും ദേഹത്തു തൊട്ടാലുള്ള ഞെട്ടല്‍, ആത്മവിശ്വാസമില്ലായ്മ, മദ്യത്തിനും മയക്കുമരുന്നിനും അടിമയാകല്‍, അമിതമായുള്ള അധ്വാനവും പരുഷമായ കായികവിനോദങ്ങളും, വിഷാദം, സ്വയം നശിക്കല്‍, വേശ്യാവൃത്തി.

സാമൂഹിക പ്രശ്‌നങ്ങള്‍
മറ്റുള്ളവരില്‍ വിശ്വാസം നഷ്ടപ്പെടല്‍, കുടുംബബന്ധങ്ങളിലും വിശ്വസ്തതയില്ലെന്ന ഭയം.

ലൈംഗിക പ്രശ്‌നങ്ങള്‍
ലൈംഗികവേഴ്ചാ സമയത്ത് പങ്കാളിയില്‍ നിന്നുള്ള പെരുമാറ്റവും മറ്റും മുന്‍പ് തനിക്ക് അനുഭവിക്കേണ്ടണ്ടിവന്ന പീഡനത്തിന്റെ ഓര്‍മകള്‍ ഉണ്ടണ്ടാക്കാം. അത്തരം രോഗികള്‍ ചിലപ്പോള്‍ ഒട്ടുംതന്നെ സ്‌നേഹം കാണിക്കാതിരിക്കുകയോ പേരിനുമാത്രം സ്‌നേഹം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരാകും.

ശാരീരിക പ്രശ്‌നങ്ങള്‍
വയറുവേദന, ആര്‍ത്തവവേദന, കുടലിലെ പ്രശ്‌നങ്ങള്‍, മനംപുരട്ടല്‍, തലവേദന, പുറംവേദന, തോളുകളിലെ വേദന, ശരീരഭാഗങ്ങളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദന, അമിതമായി ഭക്ഷണം കഴിക്കുക, തീരെ കഴിക്കാതിരിക്കുക.
പീഡനത്തെത്തുടര്‍ന്ന് ഒരു മാസത്തിലധികം സ്‌കൂളിലോ ജോലിക്കോ പോകാതെ ഒറ്റപ്പെട്ട് കഴിയുന്നവരുണ്ടെണ്ടങ്കില്‍ പീഡനത്തിന്റെ ആഘാതം മൂലം അവരെ പോസ്റ്റ്-ട്രോമാറ്റിക് സ്ട്രസ്സ് സിന്‍ഡ്രോം (ുീേെ ൃേമൗാമശേര േെൃല ൈ്യെിറൃീാല) എന്ന അസുഖം ബാധിച്ചതായി കണക്കാക്കാം. ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നു.
1) എല്ലാം നിഷേധിക്കുക, ഒന്നും പുറത്തു പറയാതിരിക്കുക
2) പീഡനത്തിന്റെ ദുരന്താനുഭവങ്ങള്‍ വീണ്ടണ്ടും വീണ്ടണ്ടും ഓര്‍മയില്‍ വരുക
3) അമിതമായ അസ്വസ്ഥത


പീഡകരിലെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

1. ഒരു കുട്ടിയെ ആരെങ്കിലും അകാരണമായി ശ്രദ്ധിക്കുന്നത്
2. കുട്ടിയുടെ ഇഷ്ടക്കേട് അവഗണിച്ചുള്ള ആലിംഗനം, സ്പര്‍ശനം, ചുംബനം
3. ശാരീരിക വളര്‍ച്ചയെക്കുറിച്ചുള്ള ലൈംഗികച്ചുവയുള്ള സംസാരം
4. കുട്ടിയെ തനിച്ചു കിട്ടാന്‍ സാഹചര്യമൊരുക്കുന്നതിനുള്ള ശ്രമം
5. സമപ്രായക്കാരുമായി സമയം ചെലവഴിക്കാതെ കുട്ടികളോടൊത്തു സമയം ചെലവഴിക്കാനുള്ള ചിലരുടെ ശ്രമം
6. കുട്ടികള്‍ക്ക് അനാവശ്യമായി സമ്മാനങ്ങളും പണവും നല്‍കല്‍
7. കുട്ടികള്‍ കുളിക്കുന്നിടത്തേക്കും വസ്ത്രം മാറുന്നിടത്തേക്കും മറ്റും ഇടയ്ക്കിടെ കടന്നുചെല്ലുന്ന ശീലം
8. കുട്ടികളില്‍ അച്ചടക്കമില്ലായ്മ വളര്‍ത്താനുള്ള ശ്രമം.


പ്രതിരോധ മാര്‍ഗങ്ങള്‍

വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍കരിക്കുകയും അത്തരം അതിക്രമങ്ങളില്‍നിന്നു രക്ഷ നേടാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുകയാണ് പീഡനങ്ങളെ ചെറുക്കാനുള്ള പ്രധാന പ്രതിരോധമാര്‍ഗം. സ്വയംരക്ഷക്കുള്ള അഭ്യാസമുറകളില്‍ പരിശീലനം നല്‍കുന്നത് നല്ലതാണ്.
പീഡകര്‍ക്കെതിരേയുള്ള നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി ഇരകള്‍ക്കേറ്റ മാനസികാഘാതത്തില്‍നിന്നു മോചിപ്പിക്കാന്‍ സാന്ത്വന ചികിത്സാ കേന്ദ്രങ്ങള്‍ വ്യാപകമാക്കണം. ഗുരുതരമായ മാനസികപ്രശ്‌നങ്ങളിലേക്ക് എത്താതിരിക്കാന്‍ അവര്‍ക്ക് പ്രതിസന്ധി തരണം ചെയ്യാന്‍ കൗണ്‍സിലിംഗും (രൃശരശ െശിലേൃ്‌ലിശേീി വേലൃമു്യ) ആവശ്യമാണ്. മാനസിക രോഗങ്ങളുണ്ടെണ്ടങ്കില്‍ തീര്‍ച്ചയായും മനോരോഗ വിദഗ്ധന്റെ മേല്‍നോട്ടത്തിലുള്ള ചികിത്സയും വേണ്ടണ്ടിവന്നേക്കും.


സഹായഹസ്തങ്ങള്‍

ചൈല്‍ഡ് ലൈന്‍ സര്‍വിസ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ സര്‍വിസ് എന്ന സംരംഭം കുട്ടികളെ പീഡനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേണ്ടഷന്‍ എന്ന സംഘടനയില്‍ നിന്നാണ് ചൈല്‍ഡ് ലൈന്‍ സര്‍വിസിനു തുടക്കമിട്ടത്. 1098 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് ഡയല്‍ ചെയ്താല്‍ ആര്‍ക്കും ചെല്‍ഡ് ലൈനിന്റെ സഹായം ലഭിക്കും.
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭാസമ്മേളനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ നിലവില്‍വന്ന ആദ്യ സംരംഭം ഇന്ന് ഇന്ത്യയിലെ 215 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്.
സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്
1. ഈ നിയമം 2012 മെയിലാണ് പാസാക്കിയത്
2. 18 വയസിനു താഴെയുള്ള എല്ലാ കുട്ടികളെയും ലൈംഗികാതിക്രമങ്ങളില്‍നിന്നും അശ്ലീലതയില്‍ നിന്നും സംരക്ഷിക്കുന്നു.
3. പിഴ മുതല്‍ കഠിന തടവുവരെ നീളുന്നതാണ് ഇതിലെ ശിക്ഷാ നടപടികള്‍
4. വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള വ്യവസ്ഥയുണ്ടണ്ട്
5. കുട്ടികളുടെ മാനസികാവസ്ഥയെ കൂടുതല്‍ മോശമായി ബാധിക്കാത്ത വിധത്തിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവേണം കേസന്വേഷണവും വിചാരണയും നടത്തേണ്ടണ്ടതെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു
6. കുട്ടികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.

പീഡകരെ എന്തു ചെയ്യണം

ധര്‍മാധര്‍ധങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടവരാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും. കുട്ടികളേയോ പിഞ്ചുകുഞ്ഞിനെപ്പോലും അനുകൂലസാഹചര്യങ്ങളില്‍ ഇവരുടെ കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ല. തലച്ചോറിന്റെ താളപ്പിഴകളും വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയും ആക്രമണോത്സുകതയുമാണ് ഇവരുടെ സ്വഭാവവൈകൃതത്തിന്റെ അടിസ്ഥാന കാരണങ്ങള്‍. ലഹരി ഉപയോഗംകൂടി ശീലമാക്കുമ്പോള്‍ ഇവര്‍ മൃഗതുല്യരായിത്തീരുന്നു. മനഃശാസ്ത്രപരമായ ചികിത്സകള്‍ സാമൂഹ്യവിരുദ്ധത (അിശേീെരശമഹ)പോലുള്ള വ്യക്തിത്വവൈകല്യമുള്ളവരില്‍ ഫലപ്രദമാകാറില്ല.
എങ്കിലും അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി''ഫിനിക്‌സ് പ്രോഗ്രാം'' (ുവീലിശഃ ജൃീഴൃമാാല) എന്ന ചികിത്സാരീതി പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുണ്ടണ്ട്. ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന വന്ധ്യംകരണം (രവലാശരമഹ രമേെൃമശേീി) കുറ്റവാളികള്‍ക്കുള്ള മതിയായ ശിക്ഷയും ശരിയായ ചികിത്സയുമാണെന്ന് പറയാനാകില്ല.
(ലേഖകന്‍ കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ്.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago