HOME
DETAILS

കൊടിഞ്ഞി ഫൈസല്‍ വധം: സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടാനിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
November 17 2017 | 12:11 PM

4146541231456465

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 15 ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമതലയുള്ള മലപ്പുറം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ.എബ്രഹാം വെള്ളിയാഴ്ച വൈകീട്ടോടെ പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈമാസം 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാല്‍ വീണ്ടും വൈകുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.

കൊലപാതകം നടത്താന്‍ നേരിട്ടു പങ്കെടുത്ത തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30),ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25), എന്നിവരും ഗൂഡാലോചനാകേസില്‍ തിരൂര്‍ മഠത്തില്‍ നാരായണന്‍(47), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48), പ്രതി ബിബിന് കുടകില്‍ ഒളിച്ചുതാമസിക്കാന്‍ സഹായിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സൂക്ഷിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവരുമാണ് കേസിലെ പ്രതികള്‍. ബിബിന്‍ കഴിഞ്ഞ ആഗസ്തില്‍ തിരൂര്‍ പുളിഞ്ചോടില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ബിബിനെ കുറ്റ വിമുക്തനാക്കാനുള്ള അപേക്ഷയും പൊലിസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസാണ് ലോക്കല്‍ പൊലിസില്‍ നിന്നും മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.സി. കെ. ബാബു, ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജെയ്‌സന്‍.കെ എബ്രഹാം, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

2016 നവംബര്‍ 19നു പുലര്‍ച്ചെയാണ് പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഊദിയിലെ റിയാദില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് മതം മാറിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago