HOME
DETAILS
MAL
പട്ടാള അട്ടിമറിക്കു ശേഷം സിംബാവെ പ്രസിഡന്റ് ആദ്യമായി പൊതുവേദിയില്‍
backup
November 17 2017 | 16:11 PM
ഹരാരെ: പട്ടാള അട്ടിമറിക്കു ശേഷം ഇതാദ്യമായി സിംബാവിയന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പൊതുവേദിയില്‍. വീട്ടു തടങ്കലിലാണെന്നു കരുതിയിരുന്ന മുഗാബെ സിംബാവെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പരിപാടിയില്‍ സംബന്ധിക്കാനാണ് എത്തിയത്. ആയിരക്കണക്കിന് അനുയായികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
നീല അക്കാദമിക് ഗൗണില്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മുഗാബെ വേദിയിലെത്തിയത്. ദേശീയഗാനത്തോടെ പിന്നീട് പരിപാടി ആരംഭിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഓഫിസുകളും ആസ്ഥാനവും പട്ടാളം കയ്യേറിയതിനു പിന്നാലെ ആദ്യമായാണ് മുഗാബെ പുറത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."