ദോഹയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ജോലിസ്ഥലത്തു
റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗിലെ ജീവനക്കാരായ മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് അലി (42), കോഴക്കോട് ഒളവണ്ണ ജി.എ കോളെജ് പോസ്റ്റ് മാത്ര കുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതരോടുള്ള ബഹുമാന സൂചകമായി അലി ഇന്റര്‍നാഷണലിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
[caption id="attachment_453498" align="alignleft" width="200"] പ്രവീണ്‍ കുമാർ[/caption]ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ. പിതാവ്: മൊയ്തീന്‍കുട്ടി. മാതാവ്: ഇയ്യാച്ചക്കുട്ടി അമരിയില്‍.
ചാന്ദ്‌നിയാണ് പ്രവീണ്‍ കുമാറിന്റെ ഭാര്യ. പിതാവ്: ഭാസ്‌ക്കരന്‍ വടക്കഞ്ചേരി. മാതാവ്: ലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."