HOME
DETAILS

കരിപ്പൂര്‍: ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ ഇടിവ്

  
backup
November 17 2017 | 21:11 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കൊണ്ടോട്ടി: ആഭ്യന്തര - അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂര്‍ വിമാനത്താവളം റെക്കോര്‍ഡ് നേട്ടം കൈവരിച്ചപ്പോള്‍ കാര്‍ഗോ കയറ്റുമതിയില്‍ ഇടിവ്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുളള അര്‍ധസാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനത്തും കേരളത്തില്‍ രണ്ടാം സ്ഥാനത്തുമെത്തിയാണ് കരിപ്പൂര്‍ വിമാനത്താവളം അപൂര്‍വ നേട്ടം കൈവരിച്ചിരുന്നത്. എന്നാല്‍ വലിയ വിമാനങ്ങളുടെ കുറവ് മൂലം കരിപ്പൂരില്‍ കാര്‍ഗോ കയറ്റുമതിയില്‍ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്ന അവസരത്തില്‍ ദിനേന 70 മുതല്‍ 100 ടണ്‍വരെ കയറ്റുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35 ടണ്‍ മാത്രമാണ് കയറ്റുമതി.
180 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബജറ്റ് എയര്‍ലൈനുകളാണ് കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വിസ് നടത്തുന്നത്. കാര്‍ഗോ കയറ്റുമതി ഗണ്യമായി കുറയുന്നതിന് കാരണവും ഇതുതന്നെയാണ്. എയര്‍ ഇന്ത്യയാണ് ഇവിടെ നിന്ന് കൂടുതല്‍ കാര്‍ഗോ കൊണ്ടു പോയിരുന്നത്.
ദിവസേന 30 ടണ്‍ കാര്‍ഗോ കൊണ്ടു പോയിരുന്ന എയര്‍ ഇന്ത്യ ഇപ്പോള്‍ 10 ടണ്‍ കാര്‍ഗോയാണ് കൊണ്ടുപോകുന്നത്. ഇന്‍ഡിഗോ എയര്‍,സ്‌പൈ്‌സ് ജെറ്റ്, ഒമാന്‍ എയര്‍, ജെറ്റ് എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവ ദിവസേന 5 ടണ്‍ കാര്‍ഗോയാണ് കൊണ്ടു പോകുന്നത്. നേരത്തെ ഇത് 8 മുതല്‍ 10 ടണ്‍വരെയായിരുന്നു. ഓണം, വിഷു, പെരുന്നാള്‍ സീസണുകളിലാണ് കാര്‍ഗോ കയറ്റുമതി കൂടുതലുണ്ടാവുക. പഴം-പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ് കരിപ്പൂരിലുള്ളത്. 2015 വരെയുളള കാലയളവില്‍ വര്‍ഷത്തില്‍ 27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 14,023 ടണ്‍ മാത്രമാണ് കാര്‍ഗോ കയറ്റുമതി. കഴിഞ്ഞ ആറ് മാസത്തിനിടെയാകട്ടെ ഇത് 6800 ടണ്‍ മാത്രമാണ്.
അതേ സമയം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22.49 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായതെന്ന കണക്കുകള്‍ നേരത്തേ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആറ് മാസ കാലയളവില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പെടെ 16,02,714 പേരാണ് കരിപ്പൂര്‍ വഴി പറന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 13,08,345 മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വഴി ആകെ 26,51,888 പേരാണ് യാത്രയായത്. ഈ വര്‍ഷം 30 ലക്ഷം യാത്രക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. ദില്ലി, മുംബൈ, ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് പിറകെ ഏഴാം സ്ഥാനത്താണ് യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂരിന്റെ സ്ഥാനം.
കരിപ്പൂരില്‍ റണ്‍വേ റിസ നിര്‍മാണം പൂര്‍ത്തിയായാല്‍ 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് ഡി.ജി.സി.എ സമ്മതിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാര്‍ക്ക് പുറമെ കാര്‍ഗോ കയറ്റുമതിയിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago