HOME
DETAILS

റെയില്‍വേ അഴിമതി: റാബ്രി ദേവിക്കും തേജസ്വി യാദവിനും സമന്‍സ്

  
backup
November 17 2017 | 22:11 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെയുണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവരോട് അടുത്തയാഴ്ച ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നിര്‍ദേശം നല്‍കി. ഇതേകേസില്‍ ഇരുവരോടും നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹാജരാവാതിരുന്നതോടെയാണ് വീണ്ടും നോട്ടിസ് അയച്ചത്.
തേജസ്വി യാദവ് 20നും റാബ്രിദേവി 24നും നേരിട്ട് ഹാജരാവണമെന്ന് ഇന്നലെ അയച്ച സമന്‍സില്‍ ഇ.ഡി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഈ മാസം 13നും കഴിഞ്ഞമാസം 10നുമാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. കഴിഞ്ഞമാസം എട്ടരമണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നത്.
കേസില്‍ ലാലു, ഐ.ആര്‍.സി.ടി.സി മുന്‍ എം.ഡി സരള ഗുപ്ത, ലാലുവിന്റെ സഹായികളില്‍ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവര്‍ക്കെതിരേ ജൂലൈയില്‍ കേസെടുത്തിരുന്നു. ഐ.പി.സിയിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന) അഴിമതി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളുമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
ആര്‍.ജെ.ഡി എം.പിയും ലാലുവിന്റെ സുഹൃത്തുമായ പ്രേം ഗുപ്തയുടെ ഭാര്യയാണ് സരള ഗുപ്ത. 2006ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ബി.എന്‍.ആര്‍ ഹോട്ടലുകളുടെ വികസനത്തിനും സംരക്ഷണത്തിനുമായി വിളിച്ച ടെന്‍ഡറില്‍ കൃത്രിമം നടത്തിയെന്ന ആരോപണമാണ് കേസിനാസ്പദമായ സംഭവം. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇതു റാബ്രി ദേവിയുടെയും മകന്‍ തേജസ്വി യാദവിന്റെയും പേരിലേക്ക് മാറ്റിയെന്നും സി.ബി.ഐ ആരോപിക്കുന്നു.
റെയില്‍വേയുടെ കീഴിലായിരുന്ന ബി.എന്‍.ആര്‍ ഹോട്ടല്‍ 2008ല്‍ ഐ.ആര്‍.സി.ടി.സി ഏറ്റെടുക്കുകയായിരുന്നു. തേജസ്വി യാദവിനെതിരേ കേസെടുത്തതിനെ തുടര്‍ന്നാണ് ബീഹാറിലെ വിശാലസഖ്യത്തില്‍ വിള്ളലുണ്ടായത്. അനധികൃതമായി നേടിയ സ്ഥലം തേജസ്വിയുടെയും കൂടി പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, ഈ സംഭവം നടക്കുന്ന സമയത്ത് താന്‍ ചെറിയ കുട്ടിയായിരുന്നുവെന്നും അതുകൊണ്ട് തന്നെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് തേജസ്വിയുടെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago