നികുതി വര്‍ധന: ബാലിസ്താനില്‍ പാക് വിരുദ്ധ റാലി ശക്തമാവുന്നു
സ്‌കാര്‍ദു: പാകിസ്താന്‍, ഗില്‍ഗിറ്റ് ബാലിസ്താനില്‍ പാക് വിരുദ്ധ പ്രക്ഷോഭം. നിയമപരമല്ലാതെ നികുതി ഈടാക്കുന്നതിനെതിരെയാണ് സാമ്പത്തിക പ്രവര്‍ത്തകര്‍ പ്രക്ഷോഭം തുടങ്ങിയത്.
പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി സമ്പ്രദായത്തിനെതിരെ ചെറുകിട, വന്‍കിട കച്ചവടക്കാരെല്ലാം കടകളടച്ച് തെരുവിലിറങ്ങിയിരിക്കുകയാണ്.
അധീന അതിര്‍ത്തി പ്രദേശമായ ബാലിസ്താനില്‍ ഏര്‍പ്പെടുത്തിയ നികുതി നീതിയുക്തമല്ലെന്നും അടയ്ക്കാന്‍ പറ്റില്ലെന്നും അറിയിച്ചാണ് പ്രതിഷേധം.
''അഞ്ചില്‍ കൂടുതല്‍ കുടുംബാംഗങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ നികുതി നല്‍കണം''- പ്രതിഷേധക്കാര്‍ പറഞ്ഞു. അടിസ്ഥാന മൗലികാവകാശത്തെ പോലും വെല്ലുവിളിച്ചാണ് വലിയ നികുതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. മേഖലയ്ക്കുള്ള ഭരണഘടനാ പ്രത്യേക പരിഗണനയും സബ്‌സിഡിയും ഇല്ലാതാക്കി. ഇവിടെ നിന്ന് ശേഖരിക്കുന്ന നികുതികള്‍ ഒരിക്കലും ബാലിസ്താന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."