പത്തുവയസ്സുകാരി മൂന്നു മാസക്കാലം കൂട്ട ബലാത്സംഗത്തിനിരയായി; പ്രതികളില്‍ 65 കാരനും
ഭോപ്പാല്‍: പത്തു വയസ്സുകാരിയെ മൂന്നു മാസക്കാലം മൂന്നു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. 65 വയസ്സുകാരനടക്കം മൂന്നു പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു.
നാനു ലാല്‍ (65), ഗോകുല്‍ പന്‍വാല (45), ജ്ഞാനേന്ദ്ര പണ്ഡിറ്റ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തു.
കുട്ടിയുടെ അയല്പക്കത്ത് താമസിക്കുന്നവര്‍ തന്നെയാണ് പീഡിപ്പിച്ചത്. സുമാന്‍ പാണ്ഡെ എന്നയാളുടെ വീട്ടില്‍ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി പീഡനത്തിനിരയായത്. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് അമ്മയെ സംശയത്തിലാക്കിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."