മാപ്പപേക്ഷ സ്വീകരിച്ചില്ല, സൈനികരെ പിന്‍വലിച്ചു; നാറ്റോയ്ക്ക് മുമ്പില്‍ മുട്ടുമടക്കാതെ തുര്‍ക്കി
അങ്കറ: ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ മുസ്തഫ കമാല്‍ അതാതുര്‍ക്കിനെയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ശത്രുപക്ഷത്ത് ചിത്രീകരിച്ച നാറ്റോ നടപടിക്കെതിരെ തുര്‍ക്കിയുടെ പ്രതിഷേധം. നാറ്റോയുടെ സൈനിക പരിശീലന ക്യാമ്പില്‍ നിന്ന് തുര്‍ക്കിയുടെ സൈനികരെ പിന്‍വലിച്ചാണ് പ്രതിഷേധം വ്യക്തമാക്കിയത്.
സംഭവത്തില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗ് മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും സ്വീകരിക്കാന്‍ തുര്‍ക്കി തയ്യാറായില്ല. നോര്‍വേയില്‍ നാറ്റോ പരിശീലനത്തിനുള്ള തങ്ങളുടെ 40 സൈനികരെയും പിന്‍വലിച്ചതായി ഉര്‍ദുഗാന്‍ അറിയിച്ചു. 'ആ സംഖ്യം നമുക്ക് വേണ്ട' എന്നറിയിച്ചു കൊണ്ടാണ് ഉര്‍ദുഗാന്റെ നാറ്റോ പിന്‍മാറ്റ പ്രഖ്യാപനം.
നോര്‍വേയില്‍ നടക്കുന്ന മോക്ക് ഡ്രില്ലിനിടെയാണ് ഇരുവരെയും ശത്രു പാളയത്തുള്ളവരായി ചിത്രീകരിച്ചത്. എന്നാല്‍ സംഭവം ഒരു വ്യക്തിയുടെ തെറ്റുമൂലം ഉണ്ടായതാണെന്നും നാറ്റോയ്ക്ക് പങ്കില്ലെന്നുമാണ് ഇപ്പോള്‍ ജെന്‍സ് വിശദീകരിക്കുന്നത്. നോര്‍വീജിയന്‍ കോണ്‍ട്രാക്ടറുടെ അബദ്ധം മൂലം ഉണ്ടായതാണ്, അയാള്‍ നാറ്റോ ജോലിക്കാരനല്ലെന്നും ജെന്‍സ് പറഞ്ഞു.
മാപ്പപേക്ഷിച്ച് പ്രസ്താവന ഇറക്കിയതിനു പിന്നാലെ കാനഡയില്‍ നടക്കുന്ന ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തിലും ജെന്‍സ് മാപ്പപേക്ഷ നടത്തി. സഖ്യത്തിന്റെ മുഖ്യ കണ്ണിയാണ് തുര്‍ക്കിയെന്നും ജെന്‍സ് പറഞ്ഞു.
എന്നാല്‍ മാപ്പപേക്ഷ കൊണ്ടൊന്നും തുര്‍ക്കി അടങ്ങിയില്ല. തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു കൊണ്ടാണ് ഉര്‍ദുഗാന്‍ മറുപടി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."