ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം ഉറപ്പാക്കുന്ന പ്രമേയത്തിന് യു.എന്‍ അംഗീകാരം
യുനൈറ്റഡ് നാഷന്‍സ്: ജനങ്ങളുടെ നിര്‍ണയാവകാശത്തെ ശക്തിപ്പെടുത്തുന്ന നിര്‍ണായക പ്രമേയം യു.എന്‍ പൊതുസഭ ഏകകണ്ഠമായി പാസാക്കി. മനുഷ്യാവകാശങ്ങളുടെ കാര്യക്ഷമമായ സംരക്ഷണത്തിനും പരിരക്ഷയ്ക്കും അടിസ്ഥാനപരമായ നടപടിയായി വിശേഷിപ്പിക്കപ്പെട്ട പ്രമേയം പാകിസ്താനാണ് പൊതുസഭയ്ക്കു മുന്‍പാകെ വച്ചത്.
വ്യാഴാഴ്ചയാണ് പാക് അംബാസഡര്‍ മലീഹ ലോധി പ്രമേയം യു.എന്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ മറ്റ് 75 രാഷ്ട്രങ്ങളും പിന്തുണച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് കൂടാതെയാണ് 193 അംഗ യു.എന്‍ സഭയുടെ തേഡ് കമ്മിറ്റി പ്രമേയത്തിന് അംഗീകാരം നല്‍കിയത്. സാമൂഹിക, മാനവിക, സാംസ്‌കാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് തേഡ് കമ്മിറ്റി.
വൈദേശികാധിപത്യത്തിനെതിരേയുള്ള ജനകീയ പോരാട്ടങ്ങള്‍ക്കു സ്വയം നിര്‍ണയാധികാരം ഏറെ ശക്തി പകര്‍ന്നിട്ടുണ്ടെന്ന് പ്രമേയത്തെ പരിചയപ്പെടുത്തിക്കൊണ്ട് മലീഹ പറഞ്ഞു. അടുത്ത മാസം പൊതുസഭയുടെ സമ്പൂര്‍ണ അംഗീകാരത്തിനായി അതരിപ്പിക്കുമെന്നാണു കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."