HOME
DETAILS
MAL
നവാസ് ശരീഫ് രാജ്യം വിടാതിരിക്കാന്‍ നടപടി
backup
November 18 2017 | 20:11 PM
ഇസ്ലാമാബാദ്: അഴിമതി കേസില്‍ അയോഗ്യനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശരീഫും കുടുംബവും രാജ്യം വിടാതിരിക്കാന്‍ നടപടികളുമായി പാകിസ്താന് അഴിമതി വിരുദ്ധ വിഭാഗം. രാജ്യത്തിനു പുറത്തേക്കു യാത്രാനിരോധനമുള്ളവരുടെ പട്ടികയില്‍ ശരീഫിന്റെയും കുടുംബത്തിലെ നാലുപേരുടെയും പേരുകള്‍ ചേര്‍ക്കാനുള്ള നടപടികള്‍ പാക് അധികൃതര്‍ ആരംഭിച്ചു.
പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ശരീഫിന്റെയും കുടുംബത്തിന്റെയും പേര് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നു നടത്തിയ അന്വേഷണത്തിനു പിറകെയാണ് പാക് സുപ്രിംകോടതി നവാസ് ശരീഫിനെ അയോഗ്യനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."