യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് സമാപനം
ബോണ്‍: അമേരിക്കയുടെ എതിര്‍പ്പുകള്‍ മറികടന്ന് പാരിസ് ഉടമ്പടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനവുമായി യു.എന്‍ കാലാവസ്ഥാ സമ്മേളനത്തിന് ജര്‍മനിയില്‍ സമാപനം.
ജര്‍മന്‍ നഗരമായ ബോണിലാണ് 200ഓളം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം നടന്നത്. എന്നാല്‍, കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശക്തമായ തീരുമാനങ്ങളൊന്നും ഉച്ചകോടിയില്‍ ഉണ്ടായിട്ടില്ല. 'സി.ഒ.പി 23' എന്ന പേരിലുള്ള യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം ഈ മാസം ആറിനാണ് ബോണില്‍ തുടക്കമായത്. പാരിസ് ഉടമ്പടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പരിഹരിക്കുകയായിരുന്നു ഉച്ചകോടിയിലെ പ്രധാന അജന്‍ഡ.
കാര്യമായും സാങ്കേതിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ ഉണ്ടായത്. കാര്‍ബണ്‍ വാതകങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചയോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിജിയാണ് ഇത്തവണ ഉച്ചകോടിയുടെ അധ്യക്ഷത വഹിച്ചത്. അടുത്ത ദിവസങ്ങളില്‍ പാരിസ് ഉടമ്പടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം വിലയിരുത്തപ്പെടും.
അടുത്ത വര്‍ഷം പോളണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ജൈവ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരിക്കും കേന്ദ്രീകരിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."