'പോക്കറ്റ് ഹെര്‍ക്കുലീസ്' ഓര്‍മയായി
ഇസ്താംബുള്‍: 'പോക്കറ്റ് ഹെര്‍ക്കുലീസ് 'എന്ന അപര നാമത്തില്‍ അറിയപ്പെട്ട തുര്‍ക്കിയുടെ ഇതിഹാസ ഭാരോദ്വഹന താരം നയിം സുലൈമനോഗ്ലു (50) ഓര്‍മയായി. കരള്‍ രോഗ ബാധിതനായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇതിഹാസ താരം കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയതായി തുര്‍ക്കി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാരോദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്ന് ഒളിംപിക് സ്വര്‍ണങ്ങള്‍ നേടി ചരിത്രമെഴുതിയാണ് സുലൈമനോഗ്ലു ശ്രദ്ധിക്കപ്പെട്ടത്.
1988, 1992, 1996 ഒളിംപിക്‌സുകളിലായിരുന്നു അദ്ദേഹത്തിന്റെ സുവര്‍ണ നേട്ടം. ഒപ്പം ഏഴ് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണങ്ങളും സ്വന്തമാക്കിയ സുലൈമനോഗ്ലു തുര്‍ക്കിയുടെ എക്കാലത്തേയും മികച്ച കായിക താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. കുറിയ ശരീര പ്രകൃതിയായിരുന്ന അദ്ദേഹം അസാമാന്യ കരുത്തുമായി ഭാരോദ്വഹന പോരില്‍ നിറഞ്ഞുനിന്നതിനാലാണ് അദ്ദേഹത്തെ 'പോക്കറ്റ് ഹെര്‍ക്കുലീസ് 'എന്ന് അറിയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."