സുപ്രഭാതം പാലക്കാട് എഡിഷന്‍ ആരംഭിക്കുന്നു
ചെര്‍പ്പുളശ്ശേരി: സുപ്രഭാതം ഏഴാമത് എഡിഷന്‍ പാലക്കാട് ആരംഭിക്കുന്നതിന് മുന്നോടിയായി സമസ്ത പാലക്കാട് ജില്ലാ സാരഥി സംഗമം നടത്തി. 2018 ഏപ്രിലില്‍ ആരംഭിക്കുന്ന എഡിഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ ചെയര്‍മാനും ടി.കെ മുഹമ്മദ് കുട്ടി ഫൈസി ജനറല്‍ കണ്‍വീനറും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ അംഗങ്ങളുമായി അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
എഡിഷന്റെ പ്രചരണാര്‍ഥം 2017 ഡിസംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെ നീണ്ടു നില്‍ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ചെര്‍പ്പുളശ്ശേരിയിലെ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന ജില്ലാ സാരഥി സംഗമം സുപ്രഭാതം എഡിറ്റര്‍ ബഹാവുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. ആറ് എഡിഷനോട് കൂടി പത്രം ആരംഭിക്കുകയെന്ന ചരിത്രം സൃഷ്ടിച്ച സുപ്രഭാതം നാലാം വര്‍ഷത്തില്‍ തന്നെ ഏഴാമത് എഡിഷന്‍ ആരംഭിച്ച് വീണ്ടും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് നദ്‌വി പറഞ്ഞു.
സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. മുഅല്ലിമുകളുടെയും സമസ്തയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ആത്മാര്‍ഥമായ പിന്തുണയാണ് സുപ്രഭാതത്തിന്റെ നിര്‍ണായക വളര്‍ച്ചക്ക് കാരണമെന്ന് സാദിഖ് മുസ്‌ലിയാര്‍ പറഞ്ഞു.
ടി.കെ മുഹമ്മദ് കുട്ടി ഫൈസി എഡിഷന്‍ സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുപ്രഭാതം ഡെപ്യുട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്്മാന്‍ വിഷയാവതരണം നടത്തി. അലവി ഫൈസി കുളപ്പറമ്പ്, പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട്, പി.വി.എസ് ഷിഹാബ് പ്രസംഗിച്ചു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും സി. മുഹമ്മദാലി ഫൈസി നന്ദിയും പറഞ്ഞു.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികളായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍ നെല്ലായ, സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, എം വീരാന്‍ ഹാജി പൊട്ടച്ചിറ, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ഷമീര്‍ ഫൈസി കോട്ടോപ്പാടം, സി.പി ബാപ്പു മുസ്്‌ലിയാര്‍ മുണ്ടേക്കരാട്, എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, മുനാവര്‍ ഒറ്റപ്പാലം, മുബശ്ശിര്‍ ഓങ്ങല്ലൂര്‍, സയ്യിദ് അബ്ദുറഹ്്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, സാദാലിയാഖത്തലിഖാന്‍ ഹാജി കല്ലടിക്കോട്, എം യൂസഫ് പത്തിരിപ്പാല, കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ.പി.എ സമദ് മാസ്റ്റര്‍, പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, വി.എ.സി കുട്ടി ഹാജി പഴയലക്കിടി, പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍ പള്ളിപ്പുറം, കെ.സി അബൂബക്കര്‍ ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."