ഭൂമി ഇടപാട്: ജോയ്സ് ജോര്‍ജ് വ്യാജരേഖ ചമച്ചതിന്റെ രേഖ കൈമാറുമെന്ന് ഡീന്‍ കുര്യാക്കോസ്
കൊച്ചി: ഇടുക്കി കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എം.പി വ്യാജരേഖകള്‍ ചമച്ച് ഭൂമി ഇടപാട് നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത് ഉടന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ജോയ്സ് ജോര്‍ജിന് ഭൂമി പിതൃസ്വത്തായി ലഭിച്ചതല്ല. തമിഴ് പട്ടികജാതിക്കാരില്‍ നിന്ന് പവര്‍ഓഫ് അറ്റോര്‍ണി എഴുതി വാങ്ങിയതിനുശേഷമാണ് ജോയ്സ് ജോര്‍ജിന്റെ പിതാവ് ഭൂമി സ്വന്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ജോയ്സ് ജോര്‍ജ്, പിതാവിന് പണം നല്‍കിയാണ് ഭൂമി സ്വന്തമാക്കിയത്. ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജ് നടത്തിയത് വ്യാജരേഖ ചമയ്ക്കലാണ്. ജനപ്രതിനിധിയെന്ന നിലയില്‍ തുടരാന്‍ അവകാശമില്ല.
പട്ടയം റദ്ദാക്കി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം. കേസില്‍ ജോയ്സ് ജോര്‍ജിനെ വെള്ളപൂശാന്‍ സി.പി.ഐ ശ്രമിക്കുന്നത് എം.എം.മണിയുടെ ഭീഷണിയുള്ളതിനാലാണ്.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."