HOME
DETAILS
MAL
കുറ്റവാളികളെ ജയിലിലടക്കും അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ വധിക്കും- യോഗി ആദിത്യനാഥ്
backup
November 19 2017 | 07:11 AM
ലക്നോ: സംസ്ഥാനത്തെ ക്രമസമാധാന നില പാലിക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ ജയിലിലടക്കുകയോ ഏറ്റുമുട്ടലില്‍ കൊല്ലുകയോ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗാസിയബാദിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം യു.പിയിലെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു.
2017ന് മാര്‍ച്ചിന് മുമ്പ് ഉത്തര്‍പ്രദേശ് ക്രമസമാധാനം തകര്‍ന്നിരിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചെന്ന് അദ്ദഹം ചൂണ്ടിക്കാട്ടി. ഭരണത്തിലും നിയമത്തിലും വിശ്വസിക്കാത്തവരുടെ ജീവിതെ നരകതുല്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."