ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ഇന്ദിര പൊരുതിയെന്ന് സോണിയ
ന്യൂഡല്‍ഹി: രാജ്യം വെല്ലുവിളികള്‍ നേരിട്ടപ്പോഴൊക്കെ അതിനെ അതിജീവിക്കാന്‍ ശ്രമിച്ച ഉരുക്കുവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴൊക്കെ അതിനെ ശക്തമായി പ്രതിരോധിക്കാന്‍ അവര്‍ക്കായെന്നും ഇന്ദിരാഗാന്ധിയുടെ നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ സോണിയാഗാന്ധി പറഞ്ഞു.
മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് ഇന്ദിരാ ഗാന്ധി നിലകൊണ്ടത്. ഭിന്നിപ്പിനു ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന വിവേചനമില്ലാത്ത നിലപാടായിരുന്നു അവര്‍ക്കെന്നും സോണിയ അനുസ്മരിച്ചു.
ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധിയുടെ താമസസ്ഥലത്തു നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."