പണ്ട് സിംഹത്തെ പേടിച്ചവര്‍ ഇപ്പോള്‍
പശുവിനെ പേടിക്കുന്നു: ലാലു
പട്‌ന: പശുവിനെ ചൊല്ലിയുള്ള ആക്രമണങ്ങളിലും വിവാദങ്ങളിലും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും കണക്കിനു പരിഹസിച്ച് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പണ്ടു സിംഹത്തെ പേടിച്ചിരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ സിംഹത്തേക്കാളേറെ പേടി പശുവിനെയാണെന്ന് അദ്ദേഹം പറഞ്ഞു.
പാവം ജീവിയായ പശുവിനെ ജനങ്ങള്‍ ഇത്രയേറെ പേടിക്കുന്നതിനു കാരണം നരേന്ദ്രമോദി സര്‍ക്കാരാണെന്നും അതിന് അവരോടു നന്ദി പറയാതെ നിര്‍വാഹമില്ലെന്നും ലാലു പരിഹസിച്ചു. പട്‌നയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ സ്വതസിദ്ധമായ രീതിയില്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. പശുവിനെയും കന്നുകാലികളെയും കാണുന്നതുപോലും ഇപ്പോള്‍ പേടിയാണ്. അവയെ തൊട്ടാല്‍ ചിലരുടെ വിധം മാറും. ബിഹാറിലെ സരണ്‍ ജില്ലയില്‍ നടത്തിവന്നിരുന്ന സോനേപൂര്‍ കന്നുകാലി ഉത്സവം ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി ഉത്സവത്സവമാണ് അവിടെ നടക്കുന്നതെന്നും ലാലു പറഞ്ഞു.
മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ച അദ്ദേഹം, നോട്ടുനിരോധനവും ജി.എസ്.ടിയുമൊക്കെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. താങ്കളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങിയോ എന്ന ചോദ്യത്തിനു രസകരമായ മറുപടിയാണ് ലാലു നല്‍കിയത്. 'മോദി ചിലപ്പോള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും. അടുത്ത വര്‍ഷംതന്നെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. 2019 വരെ കാത്തിരിക്കാനിടയില്ല' -അദ്ദേഹം പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ക്കു പ്രശ്‌നമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സുന്ദരമായി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."