ഇന്ത്യന്‍ യുവതിയുടെ വ്യാജ ചിത്രം: പാക്
സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതിയുടെ വ്യാജ ചിത്രമുപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ പാക് സൈന്യത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്.
ഡല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി കവല്‍പ്രീത് കൗറിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്തത്. ഇവര്‍ ഡല്‍ഹി ജുമാമസ്ജിദിനു മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയില്‍ 'ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ, ഇന്ത്യയെ ഞാന്‍ വെറുക്കുന്നു. കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മിരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദികള്‍, ജുനഗഢ്, സിക്കിം, മിസോറം, ഗോവ, നാഗാലന്‍ഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത് ' എന്നായിരുന്നു പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ വല്‍പ്രത് കൗര്‍ പ്രതിഷേധിക്കുന്ന ചിത്രമാണിതെന്നു വൈകാതെ കണ്ടെത്തി. തുടര്‍ന്നു കവല്‍പ്രീതിന്റെ യഥാര്‍ഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. 'ഞാന്‍ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതരവാദത്തിനൊപ്പമാണ് ഞാന്‍' എന്നു വ്യക്തമാക്കിയായിരുന്നു കവല്‍പ്രതീന്റെ യഥാര്‍ഥ പ്ലക്കാര്‍ഡ്.
സംഭവം വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, മോര്‍ഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതോടെ ട്വിറ്റര്‍ അധികൃതര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."