ട്രംപ് നിയമവിരുദ്ധമായി ആക്രമണത്തിന് ഉത്തരവിട്ടാല്‍ ചെറുക്കുമെന്ന് യു.എസ് ആണവ കമാന്‍ഡര്‍
വാഷിങ്ടണ്‍: നിയമവിരുദ്ധമായി ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടാല്‍ ചെറുക്കുമെന്ന് യു.എസ് ആണവ കമാന്‍ഡര്‍. ആണവാക്രമണം നടത്താനുള്ള പ്രസിഡന്റിന്റെ അധികാരത്തെ കുറിച്ച് യു.എസ് സെനറ്റില്‍ ചര്‍ച്ച വന്നതിനു പിറകെയാണ് വ്യോമസേനാ ജനറലും യു.എസ് സ്ട്രാറ്റജിക് കമാന്‍ഡ് തലവനുമായ ജോണ്‍ ഹെയ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊരു ആക്രമണം നടത്തുന്നതിനു മുന്‍പും പ്രസിഡന്റ് പാലിക്കേണ്ട പ്രധാന നിബന്ധനകളെ കുറിച്ചു പറയുന്ന യു.എസ് സായുധ സംഘട്ടന നിയമങ്ങളെ കുറിച്ച് താന്‍ വര്‍ഷങ്ങളെടുത്തു പഠിച്ചിട്ടുണ്ട്. താന്‍ പ്രസിഡന്റിന് ഉപദേശം നല്‍കും. അദ്ദേഹമാണ് എന്താണു ചെയ്യേണ്ടതെന്ന കാര്യം തീരുമാനിക്കുക. നിയമവിരുദ്ധപരമായ കാര്യമാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ അക്കാര്യം തുറന്നുപറടയുക തന്നെ ചെയ്യുമെന്നും ഹെയ്റ്റന്‍ വ്യക്തമാക്കി.
ഉത്തര കൊറിയയില്‍നിന്നുള്ള ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരുത്തരവാദപരമായി ആണവാക്രമണത്തിന് ഉത്തരവിടുമെന്ന തരത്തില്‍ പ്രചാരണമുണ്ട്. ഇക്കാര്യത്തില്‍ ഉന്നത യു.എസ് നിയമസാമാജികര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരുകൂട്ടം സെനറ്റര്‍മാര്‍ അത്തരമൊരു ആക്രമണത്തിന് ഉത്തരവിടാന്‍ പ്രസിഡന്റിന് അധികാരമുണ്ടാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉ.കൊറിയയെ ഇതുവരെ ലോകം ദര്‍ശിക്കാത്ത തരത്തില്‍ കത്തിച്ചാമ്പലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിറകെ, ട്രംപ് രാജ്യത്തെ മൂന്നാം ലോക യുദ്ധത്തിലേക്കു നയിക്കുകയാണെന്ന് സെനറ്റ് ഫോറീന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ റിപബ്ലിക്കന്‍ ചെയര്‍മാന്‍ ബോബ് കോര്‍കര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."