HOME
DETAILS

വഖഫ് ബോര്‍ഡ് നിയമനം: സര്‍ക്കാര്‍ നീക്കം ദുരുപദിഷ്ടം

  
backup
November 20 2017 | 00:11 AM

waqaf-board-spm-editorial

ഉദ്യോഗനിയമനങ്ങളില്‍ വഖഫ് ബോര്‍ഡിനോട് ഒരു നയവും ദേവസ്വം ബോര്‍ഡിനോടു മറ്റൊരു നയവും സ്വീകരിക്കുന്ന സര്‍ക്കാര്‍ നീക്കം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇടതുജനാധിപത്യ മുന്നണിയെന്നു പറയപ്പെടുന്ന ഇന്നത്തെ ഭരണകൂടം അധികാരത്തില്‍ വന്നതിനുശേഷം മുസ്‌ലിം പിന്നോക്കവിഭാഗങ്ങളെ സര്‍വമേഖലയിലും അവഗണിക്കുകയാണ്. തുല്യ നീതിയും നിയമവും സാധിതമാക്കുന്നതില്‍ കടുത്തവിവേചനമാണ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത്.
മുസ്‌ലിം ലീഗ് സമരപരിപാടിക്കു തുടക്കംകുറിച്ചപ്പോള്‍ മാത്രമാണു സര്‍ക്കാര്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം നല്‍കാന്‍ തയാറായത്. മുസ്‌ലിംകളടക്കമുള്ള പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്കു നീതി ലഭ്യമാകണമെങ്കില്‍ സമരമാര്‍ഗം കൂടിയേ തീരൂവെന്ന സമകാലികാവസ്ഥ അപലപനീയമാണ്. ഒരു വിഭാഗത്തോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതിയായി മാത്രമേ വഖഫ്‌ബോര്‍ഡിലേക്കു മാത്രമായി പി.എസ്.സി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കത്തെ കാണാനാകൂ.
അതേസമയം, ദേവസ്വംബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്കു മുന്നോക്കക്കാര്‍ക്കു സംവരണം നടപ്പാക്കാനും തീരുമാനിച്ചിരിക്കുകയാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കാണു സംവരണമെങ്കിലും ഇതു നിലവിലുള്ള സാമുദായികസംവരണത്തെ അട്ടിമറിക്കാന്‍കൂടിയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഭാവിയില്‍ സംവരണമെന്ന തത്വത്തെത്തന്നെ ഈ നീക്കം ഇല്ലാതാക്കും.
ഇതിനെത്തുടര്‍ന്നു നാളെ മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളിലേയ്ക്കും സാമ്പത്തികസംവരണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തിക്കൂടായ്കയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സി.എച്ച് മുഹമ്മദ്‌കോയ എന്‍.എസ്.എസിന്റെ വേദിയില്‍ ഒരു ചങ്കിടിപ്പുമില്ലാതെ തന്റെ സമുദായത്തിന്റെ തലനാരിഴ അവകാശം ആര്‍ക്കും അടിയറവയ്ക്കില്ലെന്നും അന്യസമുദായത്തിന്റെ തലനാരിഴ അവകാശം തന്റെ സമുദായത്തിനു വേണ്ടെന്നും വ്യക്തമാക്കിയതാണ്. ചരിത്രപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ മുസ്‌ലിംകളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ സര്‍വമേഖലകളിലും പിന്നോക്കം പോയി എന്നതു ചരിത്രവസ്തുതയാണ്. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്ത മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും ഉദ്യോഗരംഗത്തും പിന്തള്ളപ്പെട്ടു. ഈ സാമൂഹിക അനീതി പരിഹരിക്കുവാനാണു ഭരണഘടനാശില്‍പ്പികള്‍ ഭരണഘടനയില്‍ സംവരണതത്വം രേഖപ്പെടുത്തിയത്. അതു ഭേദഗതി ചെയ്യണമെന്നാണിപ്പോള്‍ സി.പി.എം സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നേരത്തേതന്നെ സാമുദായികസംവരണത്തിന് എതിരാണ്. അവരെ പ്രീണിപ്പിക്കാനാണോ കേരളസര്‍ക്കാര്‍ സംവരണതത്വം അട്ടിമറിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. യോഗത്തില്‍നിന്നു നാല് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നതിനാല്‍ യോഗതീരുമാനം നിയമപരമായി നില നില്‍ക്കുന്നതുമല്ല.
കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാറിന്റെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഭരണഘടനാശില്‍പ്പികള്‍ ഏര്‍പ്പെടുത്തിയ സംവരണതത്വം അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചതിന്റെ പിന്നിലും ദുഷ്ടലാക്കുണ്ട്. അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാനാണ് ഇത്തരമൊരു നീക്കമെന്ന സര്‍ക്കാര്‍ ഭാഷ്യം വിശ്വസനീയമല്ല. അഴിമതി ഇല്ലാതാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണു വേണ്ടത്.
പി.എസ്.സി വഴി നിയമനം കിട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും അഴിമതി നടത്തുന്നില്ലേ. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതോടെ മുസ്‌ലിംസംവരണമാണ് അട്ടിമറിക്കപ്പെടുന്നത്. പി.എസ്.സിക്കു വിടുന്നതോടെ എല്ലാ സമുദായക്കാരും അപേക്ഷിക്കും. ദേവസ്വം ബോര്‍ഡിലാകട്ടെ ആ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമേ അപേക്ഷകരായി ഉണ്ടാകൂ. മുസ്‌ലിംകള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന നാമമാത്ര തൊഴിലവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.
വമ്പന്‍ അഴിമതിക്കാര്‍ക്കു സംരക്ഷണം നല്‍കുന്ന കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കാനാണു പി.എസ്.സിക്കു നിയമനങ്ങള്‍ വിടുന്നതെന്ന വാദം എങ്ങനെ വിശ്വസിക്കും. വഖഫ് ബോര്‍ഡില്‍ പി.എസ്.സി വഴി എല്ലാ വിഭാഗങ്ങള്‍ക്കും ദേവസ്വം ബോര്‍ഡില്‍ സംവരണ അട്ടിമറിക്ക് പുറമെ ഒരു വിഭാഗത്തിന് മാത്രമായും നിജപ്പെടുത്തുന്ന തൊഴിലവസര കുത്സിത നീക്കം തിരിച്ചറിയപ്പെടാതെ പോകരുത്. നിയമമാര്‍ഗത്തിലൂടെയും ബഹുജന പ്രക്ഷോഭത്തിലൂടെയും സര്‍ക്കാര്‍ നീക്കത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago