ചാലക്കുടി രാജീവ് വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസില്‍ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തുകയായിരുന്നു രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടത്. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. ജോണി രാജീവിനെതിരേ അങ്കമാലി പൊലിസില്‍ നിരവധി കേസുകള്‍ കൊടുത്തതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."