HOME
DETAILS

ഇഖാമ കാലാവധി കഴിഞ്ഞ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ച വിദേശികള്‍ക്ക് രണ്ട് മാസം വരെ ഇനി സഊദിയില്‍ കഴിയാം

  
backup
November 20 2017 | 06:11 AM

%e0%b4%87%e0%b4%96%e0%b4%be%e0%b4%ae-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ab%e0%b5%88%e0%b4%a8

ജിദ്ദ: ഇഖാമയുടെ കാലാവധി തീര്‍ന്നാലും ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് രണ്ട് മാസംവരെ വിദേശികള്‍ക്ക് സഊദിയില്‍ കഴിയാമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശികള്‍ രാജ്യം വിട്ടാല്‍ മതിയെന്നാണ് നിയമം. എന്നാല്‍ ഈ രണ്ട് മാസത്തിനകം താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ അത് നിയമലംഘനമാകുമോ എന്ന സംശയത്തിനാണ് സഊദി പാസ്‌പോര്‍ട്ട് വിഭാഗം മറുപടി നല്‍കിയിരിക്കുന്നത്.

ഇഖാമയുടെ കാലാവധി തീര്‍ന്നാലും ഫൈനല്‍ എക്‌സിറ്റ് അടിച്ച് രണ്ട് മാസം വരെ സഊദിയില്‍ കഴിയാമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വിശദീകരിച്ചു. എക്‌സിറ്റ് ലഭിച്ചു അറുപത് ദിവസത്തില്‍ കൂടുതല്‍ സഊദിയില്‍ കഴിഞ്ഞാല്‍ അത് നിയമലംഘനമാകും. അതേസമയം ഇഖാമ പുതുക്കാന്‍ വൈകുന്നവര്‍ക്ക് സഊദി പാസ്‌പോര്‍ട്ട് വിഭാഗം കനത്ത പിഴ ചുമത്തും. മൂന്ന് ദിവസം ഇഖാമ പുതുക്കാന്‍ വൈകിയാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടി വരും. റീ എന്‍ട്രി, എക്‌സിറ്റ് വിസ കാന്‍സല്‍ ചെയ്യാതിരുന്നതാല്‍ ആയിരം റിയാലാണ് പിഴ.

ഇഖാമ കാലാവധി തീര്‍ന്നാല്‍ ഉടന്‍ പുതുക്കണം. ഇഖാമ പുതുക്കാതെ മൂന്ന് ദിവസം പിന്നിട്ടാല്‍ 500 റിയാലാണ് ഇനി മുതല്‍ പിഴ. രണ്ടു തവണ പുതുക്കാന്‍ വൈകിയാല്‍ പിഴ ഇരട്ടിക്കും. 1000 റിയാല്‍ പിഴ ഇനത്തില്‍ നല്‍കേണ്ടി വരും. റീഎന്‍ട്രി, എക്‌സിറ്റ് വിസ എന്നിവ നേടിയവര്‍ക്കും മുന്നറിയിപ്പുണ്ട്. റീഎന്‍ട്രി, എക്‌സിറ്റ് കരസ്ഥമാക്കിയവര്‍ സമയപരിധിക്കകം രാജ്യം വിടണം.

കാലാവധിക്കകം യാത്ര ചെയ്യാതിരുന്നാലും വിസ റദ്ദാക്കാതിരുന്നാലും ആയിരം രൂപയാണ് പിഴ. ഇതാവര്‍ത്തിച്ചാല്‍ 2000 ആകും പിഴ. മൂന്നാം തവണ 3000 റിയാല്‍ പിഴ നല്‍കേണ്ടി വരും. ഇഖാമ നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ മുന്നറിയിപ്പും പിഴയും.

അതിനിടെ പൊതുമാപ്പിനു ശേഷം ഇതുവരെ റെയ്ഡില്‍ കാല്‍ ലക്ഷത്തോളം നിയമലംഘകര്‍ പിടിയിലായതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 15,702 പേര്‍ ഇഖാമ നിയമലംഘകരും, 3883 പേര്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയവരും, 4353 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. മക്കാ പ്രവിശ്യയില്‍ നിന്നാണ് നാല്‍പ്പത്തിരണ്ട് ശതമാനവും പിടിയിലായത്. റിയാദില്‍ നിന്ന് പത്തൊമ്പത് ശതമാനവും അസീറില്‍ നിന്ന് പതിനൊന്ന് ശതമാനവും ജിസാനില്‍ നിന്ന് ആറു ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അഞ്ച് ശതമാനവും നിയമലംഘകര്‍ പിടിയിലായി.

നിയമലംഘകരായ വിദേശികള്‍ക്ക് അഭയം നല്‍കുകയോ യാത്രാ സഹായം ചെയ്യുകയോ ചെയ്ത 25 സഊദികളും മൂന്നു ദിവസത്തിനിടയില്‍ പിടിയിലായി. നിയമലംഘകരില്ലാത്ത രാജ്യമെന്ന പൊതുമാപ്പ് കാമ്പയിനില്‍ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചവരില്‍ പലരും ഇപ്പോഴും രാജ്യത്ത് തങ്ങുന്നുണ്ട്. ഇവര്‍ ഉടന്‍ തന്നെ രാജ്യം വിണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം നിയമലംഘകരെ പിടികൂടുന്നതിന് വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago