പത്മാവതി വിവാദം:സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതി- മമത ബാനര്‍ജി
കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പത്മാവതി വിവാദം നിര്‍ഭാഗ്യ വശാല്‍ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണ്. ഈ അടിയന്തരാവസ്ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണം- മമത ട്വിറ്ററില്‍ കുറിച്ചു.
രജ്പുത്ര രാജ്ഞി റാണി പത്മാവതിയെ കുറിച്ചുള്ള സിനിമയില്‍ ഖില്‍ജി രാജവംശത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. രജ് പുത്ര വിഭാഗം തുടങ്ങിയ പ്രതിഷേധം ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഏറ്റെടുക്കുകയായിരുന്നു. റാണി പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിന്റെയും ബല്‍സാലിയുടെയും തലക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിക്കുക വരെ ചെയ്തിട്ടുണ്ട് പ്രതിഷേധക്കാര്‍.
ഡിസംബര്‍ ഒന്നിന് പ്രഖ്യാപിച്ച സിനിമ റിലീസിങ്ങ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
West Bengal Chief Minister Mamata Banerjee on Padmavati controversy, Padmavati controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."