HOME
DETAILS
MAL
പത്മാവതിക്ക് നിരോധനമേര്‍പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
backup
November 20 2017 | 09:11 AM
ഭോപാല്‍: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജ്പുത് സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനിടെ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് തളളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."