ശീതകാല സമ്മേളനം വൈകുന്നു: മോദിയ്ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്ന് സോണിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മോദിക്ക് പാര്‍ലമെന്റിനെ നേരിടാന്‍ ഭയമാണെന്നും എന്നാല്‍ പാര്‍ലമെന്റ് അടച്ചിടുന്നതിലൂടെ ഭരണഘടനാ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും സോണിയ പറഞ്ഞു.
അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും സോണിയ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സാധാരണഗതിയില്‍ നവംബര്‍ മാസത്തിലെ ആദ്യ അഴ്ച്ചയില്‍ തുടങ്ങി നാലാഴ്ചയോളമാണ് ശീതകാലസമ്മേളനം നടക്കാറുള്ളത്. കഴിഞ്ഞ ശീതകാല സമ്മേളനം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബര്‍ 9 മുതല്‍ 18 വരെ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സമ്മേളനം നീട്ടികൊണ്ടുപോവുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭയമുള്ളതിനാലാണ് ശീതകലാ സമ്മേളനം വൈകിപ്പിക്കുന്നതെന്നും സോണിയ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം തിരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന് നല്‍കിയ സംഭവനകളെ മായ്ച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."