HOME
DETAILS
MAL
കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത മൂന്നാര്‍ തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം
backup
November 20 2017 | 14:11 PM
ദേവികുളം: മൂന്നാറില്‍ അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നടപടിയെടുത്ത തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം. മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ എ.ജെ തോമസിനെതിരെയാണ് സര്‍ക്കാരിന്റെ നടപടി. നെടുങ്കണ്ടം ലാന്റ് അസൈന്മെന്റ് ഓഫിസിലാണ് പുതിയ നിയമനം.
മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നേരത്തെ എ.ജെ തോമസ് നോട്ടീസ് അയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും മൂന്നാര്‍ സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. ഇതാവാം സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."