മാവോവാദി ഭീഷണി:ഡി.ജി.പി മിന്നല്‍ സന്ദര്‍ശനം നടത്തി
കോയമ്പത്തൂര്‍: മാവോവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് തമിഴ്നാട് ഡി.ജി.പി കെ.രാജേന്ദ്രന് തമിഴ്നാട്-കേരള അതിര്‍ത്തികളിലെ പൊലിസ് ചെക്ക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തി.
ആനക്കുടിയിലെ പൊലിസ് ചെക്ക് പോസ്റ്റ് പരിശോധിച്ച ഡി.ജി.പി തുടര്‍ന്ന് മറ്റ് അതിര്‍ത്തി ചെക്കുപോസ്റ്റുകളിലും സന്ദര്‍ശനം നടത്തി. മാവോ വാദികള്‍ വലിയ തോതില്‍ ആക്രമണങ്ങളോ തടികൊണ്ടുപോകലോ നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി കോയമ്പത്തൂരില്‍ എത്തിയത്.
കേരള, കര്‍ണാടക പൊലിസ് മേധാവികളുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അസം, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില തീവ്രവാദികള്‍ ജോലി തേടി കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ മാവോവാദികളുമായി ബന്ധപ്പെടാനിടയുണ്ടെന്നാണ് വിവരം. മാവോവാദി സംഘത്തില്‍ ഇപ്പോള്‍ ഇരുപതോളം പേരുണ്ടെന്നാണ് പൊലിസ് അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."