HOME
DETAILS

ഡല്‍ഹിയിലെ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  
backup
November 21, 2017 | 9:04 AM

national21-11-17-delhi-high-court-suggests-airlifting

ന്യൂഡല്‍ഹി: നഗരത്തില്‍ അനധികൃതമായി സ്ഥലം കൈയേറി നിര്‍മിച്ച കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈകോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കരോള്‍ ഭാഗ് ഏരിയയില്‍ 108 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൊളിച്ചുനീക്കാതെ മാറ്റി സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്.


ഹനുമാന്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത് കൈയേറിയ സ്ഥലത്താണെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

നഗരത്തില്‍ തിരക്കേറിയ പ്രദേശത്താണ് പ്രതിമ ഉയര്‍ത്തിയിട്ടുള്ളത്. അത് പൊളിക്കാതെ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പരിഗണിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോട് കോടതി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലെല്ലാം അംബരചുംബികളായ കെട്ടിടങ്ങള്‍ വരെ മാറ്റി സ്ഥാപിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ വികാരം പരിഗണിച്ച് നിയമാനുസൃതമായ മറ്റൊരു ഇടത്തേക്ക് പ്രതിമ മാറ്റി സ്ഥാപിക്കണമെന്നും കോടതി മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അവസരങ്ങളുണ്ടായിട്ടും ആരും അത് ചെയ്യുന്നില്ലെന്ന്  കോടതി കുറ്റപ്പെടുത്തി.  






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago