വിവാദമുയര്‍ത്തിയ അഗസ്ത്യചീരമരം കടപുഴകി
മണ്ണഞ്ചേരി : വിവാദത്തിന്റെ കൊടുംകാറ്റുയര്‍ത്തിയ ഔഷധവൃക്ഷമായ അഗസ്ത്യചീര മരം കടപുഴകി. ആലപ്പുഴ നഗരത്തിലെ സബ് രജിസ്ട്രാര്‍ ഓഫിസ് വളപ്പില്‍ നിന്ന അപൂര്‍വയിനം ഔഷധവൃക്ഷമാണ് കഴിഞ്ഞദിവസം നിലം പൊത്തിയത്.
പുതിയതായി നിര്‍മിച്ച സബ് രജിസ്റ്റര്‍ ഓഫിസ് വൃക്ഷശിഖരത്താല്‍ മറയുമെന്ന് പറഞ്ഞാണ് അന്ന് ഈ മരത്തിന്റെ ശിഖരങ്ങള്‍ അരിഞ്ഞു തള്ളിയത്.
വനപ്രദേശങ്ങളില്‍ പോലും അപൂര്‍വമായി കാണുന്ന അഗസ്ത്യചീരയെ നശിപ്പിക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. വകുപ്പുതല അന്വേഷണം പോലും ശിഖരം മുറിച്ചതില്‍ പ്രഖ്യാപിച്ചിരുന്നു.
അന്ന് ശിഖരങ്ങള്‍ പൂര്‍ണമായും മുറിച്ചതിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവത്തിനു കാരണമെന്നാണ് വൃക്ഷ സ്‌നേഹികളുടെ പ്രതികരണം. കൊടും വേനലില്‍ കൊമ്പുകള്‍ പൂര്‍ണമായും മുറിച്ചതോടെയാണ് നന്നായി സംരക്ഷിക്കേണ്ട ഈ ഔഷധവൃക്ഷത്തിന് നാശമുണ്ടായതെന്നും പറയുന്നു.
അഗസ്ത്യചീര സമീപത്തെ വാഹന പാര്‍ക്കിംങ് കേന്ദ്രത്തിന്റെ മുകളിലാണ് പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."