എസ് ദുര്‍ഗ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എസ് ദുര്‍ഗ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ഫെസ്റ്റിവലില്‍നിന്ന് ഈ ചിത്രം ഒഴിവാക്കിയതിനെതിരേ സംവിധായകന് സനല്‍കുമാര്‍ ശശിധരന് നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ജൂറി അനുമതി നല്‍കിയിരുന്നെങ്കിലും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഇതിനെതിരേയാണ് സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ ഭാഷ മലയാളമാണെന്ന കാരണത്താല്‍ ഇത്തരമൊരു ഹരജി പരിഗണിക്കാന്‍ കേരളാ ഹൈക്കോടതിക്ക് കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഈ ചിത്രത്തിന്റെ ആദ്യപേര് സെക്സി ദുര്‍ഗ എന്നായിരുന്നു.
ഇത് ഹിന്ദുദേവതയെ അവഹേളിക്കുന്നതാണെന്ന് പരാതിയുയര്ന്നെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."