കനത്ത മഴ; ജിദ്ദയില്‍ മലയാളിയടക്കം മൂന്നു മരണം video
ജിദ്ദ: ചൊവ്വാഴ്ച ജിദ്ദയിലും പരിസരത്തുമുണ്ടായ കനത്ത മഴയില്‍ മലയാളിയടക്കം മൂന്നു മരണം. കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ (52)യാണ് മരിച്ച മലയാളി. ഫൈസലിയയില്‍ ചൊവ്വാഴ്ച രാവിലെ റൂം വൃത്തിയാക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. കിടപ്പു മുറിക്കും ബാത്‌റൂമിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മറ്റൊരാളും ഷോക്കേറ്റാണ് മരിച്ചത്. അല്‍റബ്‌വ ജില്ലയില്‍ അല്‍മുഅല്ലിമി സ്ട്രീറ്റിലാണ് അപകടമുണ്ടായത്. വീട് തകര്‍ന്നാണ് മൂന്നാമത്തെയാള്‍ മരണപ്പെട്ടത്.
ഇടിയോടു കൂടിയ മഴയാണ് മക്ക, ജിദ്ദയടക്കമുള്ള പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ജിദ്ദയുടെ പല ഭാഗങ്ങളിലും വെള്ളം മൂടിയ നിലയിലാണ്. ബവാദി, റഹേലി എന്നീ ശറഫിയ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. നഗരപാതകളില്‍ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങളിലും കടകളിലും ഗോഡൗണിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
വടക്കന്‍ പ്രവിശ്യ അല്‍ജൗഫ്, ഹായില്‍, തബൂക്ക് , മദീന , മക്ക ,ഖസീം . റിയാദ് എന്നിവടങ്ങളില്‍ ഇന്നു മുതല്‍ വ്യാഴ്ാഴ്ച വരെ കാലാവസ്ഥ വ്യതിയാണ് അുഭവപ്പെടുമെന്നും അംലജ്, യാമ്പു, റാബിഗ്, ജിദ്ദ, ലൈത് എന്നിവടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.
[video width="960" height="540" mp4="http://suprabhaatham.com/wp-content/uploads/2017/11/rain.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."