HOME
DETAILS
MAL
ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപറഞ്ഞാക്ഷേപിച്ചു; തിരുവനന്തപുരം മേയര്‍ക്കെതിരെ കേസ്
backup
November 22 2017 | 08:11 AM
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനെതിരേ പൊലിസ് കേസെടുത്തു. മേയര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരേയാണ് കേസ്.
പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ച് ബി.ജെ.പി കൗണ്‍സിലറുടെ പരാതിയില്‍ മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സി.പി.എം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബി.ജെ.പി അംഗങ്ങള്‍ക്കെതിരേയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ രണ്ട് ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."