റാലിക്കിടെ പര്‍ദ്ദ അഴിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
ബല്ലിയ( ഉത്തര്‍പ്രദേശ്): ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കെത്തിയ മുസ്‌ലിം യുവതിയുടെ പര്‍ദ അഴിപ്പിച്ച സംഭവത്തില്‍ ജില്ലാ ഭരണകൂടം മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെയാണ് പൊലിസുകാര്‍ പര്‍ദ്ദ അഴിപ്പിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തക കൂടിയായ സൈറയ്ക്കാണ് ദുരനുഭവമുണ്ടായത്.
പത്രപ്രവര്‍ത്തകരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ആദ്യം അവരുടെ കഴുത്തിലിട്ടിരുന്ന കാവി സ്‌കാര്‍ഫ് അഴിപ്പിച്ചു. പിന്നീട് പര്‍ദ്ദയും സദസ്സില്‍ ആളുകള്‍ക്കിടയില്‍ വെച്ചു തന്നെ അഴിപ്പിക്കുകയായിരുന്നു. മൂന്ന് വനിതാ പൊലിസുകാരാണ് ഇത് ചെയ്യിച്ചത്. പിന്നാലെ ഒരു പുരുഷ പൊലിസുകാരന്‍ വന്ന് പര്‍ദ കൈമാറാന്‍ ആവശ്യപ്പെട്ടു. പൊലിസ് പര്‍ദയുമായി യോഗസ്ഥലത്തുനിന്ന് പോകുന്നതും വീഡിയോയില്‍ കാണാം. പര്‍ദയുടെ അടിയില്‍ ധരിച്ച സാരിയിലാണ് സൈറ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തത്.
കറുത്ത നിറത്തിലുള്ള വസ്ത്രമായതിനാലാവാം പര്‍ദ്ദ അഴിപ്പിച്ചതെന്ന് സൈറ പ്രതികരിച്ചു. കുറേക്കാലമായി താനും ഭര്‍ത്താവും ബി.ജെ.പി പ്രവര്‍ത്തകരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
#WATCH: Woman asked by police to remove Burqa during CM Yogi Adityanath's rally in #UttarPradesh's Ballia, yesterday. pic.twitter.com/CgkQWUnXlC
— ANI UP (@ANINewsUP) November 22, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."