സഊദിയില്‍ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം രണ്ടാഴ്ചക്കകം
ജിദ്ദ: സഊദിയിലെ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ആദ്യത്തില്‍ നല്‍കിയ രണ്ട് മാസത്തെ സാവകാശം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശം വഴിയാണ് വ്യക്തമാക്കിയത്. അതേ സമയം സ്വദേശി വത്കരണത്തിന്റെ ഭാഗമായി ട്രാവല്‍ ഏജന്‍സികളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, കാഷ്യര്‍, തുടങ്ങിയ പത്തൊമ്പതില്‍ പരം ജോലികളില്‍ വിദേശികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിയമം.
രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സഥാനപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താനാണ് പരിശോധനകള്‍ നടത്തുന്നതെന്ന് സഊദി ടൂറിസം പൂരാവസ്തു അതോററ്ററി ഉപമേധാവി ഹമദ് അല്‍ സമാഈല്‍ അറിയിച്ചു.
പ്രഥമ ഘട്ടത്തില്‍ ഈ മേഖലയില്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി ബോധവത്കരണം നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നത്.
നിലവില്‍ ഈ ജോലികള്‍ ചെയ്യുന്ന വിദേശികളെ പിടികൂടുകുയം തൊഴില്‍ ഉടമകളുടെ മേല്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
രാജ്യത്ത ട്രാവല്‍ ഏജന്‍സി ഓഫിസുകളില്‍ രണ്ട് വര്‍ഷത്തിനകം സ്വദേശികളെ ഓഫിസ് മേധാവികളായി നിയമിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് ടുറിസം പുരവാസ്തു അതോറിറ്റി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ഒരു സ്ഥാപനത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സ്വദേശികളും ഉണ്ടാകണം. ഇവരില്‍ ഒരാള്‍ റിസ്പഷനിലും മറ്റൊരാള്‍ ടിക്കറ്റ് ബുക്കിംഗ് വിഭാഗത്തിലുമായിരിക്കണം ജോലി ചെയ്യേണ്ടത്. ട്രാവല്‍ ഏജന്‍സികളില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ വിവരങ്ങള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. നിയമ ലംഘനനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വകീരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് സ്വര്‍ണക്കടകളില്‍ സ്വദേശിവത്കരണം. പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശികളുടെ അനുപാതം തൃപ്തികരമല്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്. പക്ഷെ സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."