HOME
DETAILS

തൂത്തന്‍ഖാമന്റെ നിധിപേടകം തുറന്നു; 90 വര്‍ഷങ്ങള്‍ക്കു ശേഷം

  
backup
November 22 2017 | 11:11 AM

%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%87%e0%b4%9f

മെല്‍ബണ്‍:ആ നിധിപേടകം തുറന്നു നോക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. ആര്‍ക്കുമറിയില്ല അതിനുള്ളില്‍ എന്താണെന്ന്. എന്നാലിപ്പോള്‍ 90 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നിധിശേഖരം ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തുറന്നു പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറോവയായിരുന്ന തൂത്തന്‍ഖാമന്റെ കല്ലറയേയും അവിടെയുണ്ടായിരുന്ന നിധിശേഖരത്തേയും കുറിച്ചാണ് പറഞ്ഞുവരുന്നത്.

1922ലാണ് 3340 വര്‍ഷം പഴക്കമുള്ള അദ്ദേഹത്തിന്റെ കല്ലറ കണ്ടെത്തിയത്. ബി.സി 1322ല്‍ 19ാം വയസ്സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തൂത്തന്‍ഖാമന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ മുഖം മൂടിയും സ്വര്‍ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ ശേഖരവും കണ്ടെത്തിയിരുന്നു.

ഇവയെല്ലാം വലിയൊരു പെട്ടിയിലാക്കി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഗവേഷകരാണ് ഈ പെട്ടി തുറന്നത്. തുറക്കുക മാത്രമല്ല ഇവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ടബിംഗന്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഫാള്‍സ്‌നര്‍ എന്ന പ്രഫസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ ഇടപെടലുകളാണ് പെട്ടി തുറക്കാന്‍ കാരണമായത്.

ആവനാഴികള്‍, വില്ലുകള്‍ തുടങ്ങിയവ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് സാമഗ്രികളാണ് പെട്ടിയില്‍ കണ്ടെത്തിയത്. പൗരാണിക സിറിയയിലേതെന്ന് കരുതുന്ന ചിത്രങ്ങളുമുണ്ടായിരുന്നു അതില്‍. പരസ്പരം ആക്രമിക്കുന്ന മൃഗങ്ങളാണ് ചിത്രത്തിലുള്ളത്. പെട്ടിയില്‍ കണ്ടെത്തിയ അലങ്കാര വസ്തുക്കള്‍ മെസൊപൊട്ടോമിയയില്‍ നിന്ന് സിറിയ വഴി ഈജിപ്തില്‍ എത്തിയതാകാമെന്നാണ് ഗവേഷക സംഘത്തിന്റെ നിഗമനം.

മാത്രമല്ല വെങ്കലയുഗത്തില്‍ പുരാതന സിറിയയുടെ പ്രാധാന്യം വെളിവാക്കുന്നതാണ് ഇവയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പണ്ട് കാലത്ത് മരുഭൂമിയിലൂടെയും ജലമാര്‍ഗ്ഗത്തിലൂടെയും 400ലേറെ മൈലുകള്‍ താണ്ടിയാണ് പെട്ടിയില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഇന്നത്തെ കൈറോയിലെത്തിയിട്ടുണ്ടാവുക.

അതേസമയം ആ സംഭവത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരുമുണ്ട്. കല്ലറ തുറന്നാല്‍ ദുര്‍മരണപ്പെടുമെന്നും ഫറോവമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസമാണ് കാരണം. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു.

ഈ ദുര്‍നിമിത്തങ്ങളെ തുടര്‍ന്ന് അന്ന് കണ്ടെത്തിയതെല്ലാം ഒരു പെട്ടിയിലാക്കി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങള്‍ കാരണം ഇവ തുറന്ന് നോക്കാന്‍ പോലും എല്ലാവരും ഭയപ്പെട്ടു. 90 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നിധിപേടകം ഇപ്പോള്‍ തുറന്നിരിക്കുന്നത്. നിധിപേടകത്തിലെ പുരാവസ്തുക്കള്‍ കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago