വി.ഐ.പി പട കാരണം വിമാനം വൈകി; മുമ്പില്‍ പെട്ടത് കണ്ണന്താനം, പൊട്ടിത്തെറിച്ച് യുവതി
ഇംഫാല്‍: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരി. വി.ഐ.പികള്‍ കാരണം വിമാനം വൈകിയോടിയതാണ് യുവതി രോഷാകുലയാക്കിയത്. ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തി.
ഇതില്‍ വിവാദമാക്കേണ്ട കാര്യമില്ല. രോഷാകുലയായി നില്‍ക്കുന്ന സ്ത്രീയെ കണ്ട് ഞാന്‍ അങ്ങോട്ടു പോവുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പാറ്റ്‌നയില്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാനുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ രാഷ്ട്രപതി ലാന്റ് ചെയ്യുമ്പോള്‍ പ്രോട്ടോക്കോള്‍ ഉണ്ടെന്നും ഒരു വിമാനത്തിനും പറക്കാനാവില്ലെന്നും ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
വി.വി.ഐ.പി യാത്രക്കാരുള്ളതിനാല്‍ വിമാനം രണ്ടു മണിക്കൂറോളം വൈകിയെന്ന് ഇംഫാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് ഡെവലപ്‌മെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇംഫാലിലെത്തിയത്. ഇതിനിടയിലാണ് യുവതി പെട്ടത്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."