കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ചെന്ന പരാതി; മേയര്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: നഗരസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ മേയര്‍ വി.കെ പ്രശാന്തിനെതിരേ പൊലിസ് കേസെടുത്തു. പട്ടികജാതി അതിക്രമ നിയന്ത്രണ നിയമം അനുസരിച്ചാണ് മ്യൂസിയം പൊലിസ് കേസെടുത്തത്. മറ്റു മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മിഷന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. ബി.ജെ.പി കൗണ്‍സിലര്‍ ലക്ഷ്മിയാണ് പരാതി നല്‍കിയത്.
അതിനിടെ ജാതിപ്പേര് വിളിച്ചുവെന്ന് കാണിച്ച് അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരേ എല്‍.ഡി.എഫ് കൗണ്‍സിലര്‍ സിന്ധു ശശിയും പരാതി നല്കി. ബി.ജെ.പി കൗണ്‍സിലര്‍മാരായ കരമന അജിത്, അനികുമാര്‍, ഗിരി, ജി.എസ്. മഞ്ജു, സിമി ജ്യോതിഷ് എന്നിവര്‍ക്കെതിരെ ദേശീയ, സംസ്ഥാന പട്ടികജാതി കമ്മിഷനുകള്‍ക്കും പൊലിസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരേയും പട്ടികജാതി അതിക്രമ നിയന്ത്രണ നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."