കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശിക പെന്ഷന് വിതരണം ചെയ്യുക, പെന്ഷന് പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്തു. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ കയറിയപ്പോഴാണ് പ്രശ്നങ്ങള്‍ ഇത്രയും സങ്കീര്‍ണമാണെന്ന ് ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സിയില്‍ നാലു മാസത്തെ പെന്ഷന് കുടിശികയാണ്. എല്ലാം ശരിയാക്കുക എളുപ്പമല്ലെന്നും എന്നാല്‍ അതിനു വേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി സംസ്ഥാന ട്രഷറര്‍ പി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ എം.രാധാകൃഷ്ണന്, സി.കെ ഹരികൃഷ്ണന്, ആര്.ശശിധരന്, എം.ജി രാഹുല്‍, തകിടി കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എ മുഹമ്മദ് അഷ്റഫ് സ്വാഗതവും എ.സെയ്നുലാബ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."