HOME
DETAILS
MAL
ഫെയ്സ് ബുക്കില്‍ ജഡ്ജിയെ വിമര്‍ശിച്ച യുവതിയെ അറസ്റ്റ് ചെയ്തു
backup
November 23 2017 | 03:11 AM
ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ് ബുക്കില്‍ പ്രതികരിച്ച യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന 40 കാരിയായ വെല്ലൂര്‍ സ്വദേശിനി മഹാലക്ഷ്മിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ജഡ്ജിയെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചത്. ഹൈക്കോടതി ജഡ്ജി കിരുബാകരന്റെ ചില വിധിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ യുവതിയാകട്ടെ ജഡ്ജിന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം ഉന്നയിച്ചത്.
സര്‍ക്കാരിന്റെ പെന്ഷന് പദ്ധതി, അധ്യാപകരുടെ സമരം എന്നിവയ്ക്കെതിരേയുള്ള ജഡ്ജിയുടെ വിധിയ്ക്കെതിരേയാണ് വിമര്‍ശനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു ചിലര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ടെന്ന് വെല്ലൂര്‍ പൊലിസ് സൂപ്രണ്ട് പി. പകലവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."