വിമാനം വൈകി; മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശാസന
ഇംഫാല്‍: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് വിവാദത്തോടെ തുടക്കം. മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇംഫാല്‍ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ സമയക്രമം തെറ്റിയതാണ് യാത്രക്കാരിയായ വനിതാ ഡോക്ടറെ രോഷം കൊള്ളിച്ചത്. വിമാനമിറങ്ങി പുറത്തേക്ക് വന്ന മന്ത്രിയോട് അവര്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിഹാറിലെ പട്നയില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തേണ്ടിയിരിക്കെ വിമാനം വൈകിയതാണ് ഡോക്ടറെ രോഷാകുലയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വി.വി.ഐ.പി സംസ്കാരത്തിനെതിരായി പ്രതികരിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വനിതാ ഡോക്ടര്‍ മന്ത്രിയോട് കയര്‍ത്തത്. ഇത്തരത്തില്‍ വിമാനം വൈകുന്ന നടപടിയുണ്ടാകില്ലെന്ന് എഴുതി നല്‍കാനും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇംഫാലില്‍ നിന്ന് വിമാനം വൈകിയതുകാരണം പട്നയിലേക്കുള്ള വിമാനവും ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി മന്ത്രിക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്. നിരവധി യാത്രക്കാര്‍ കൂടിനില്‍ക്കെയാണ് ഡോക്ടറുടെ രോഷപ്രകടനമുണ്ടായത്. എന്നാല്‍ വിമാനത്തിന്റെ സമയക്രമത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇതിനോടുള്ള മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."