ജി.എസ്.ടിയ്ക്കു ശേഷം ആദായ നികുതിയില്‍ പരിഷ്‌കരണത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി:ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി)ക്കുശേഷം ആദായ നികുതിയില്‍ സമൂല പരിഷ്‌കരണത്തിനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.
ആദായ നികുതി നിയമത്തിലെ മാറ്റങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. അരവിന്ദ് മോദി, ഗിരീഷ് അഹൂജ, രാജിവ് മെമാനി, മുകേഷ് പട്ടേല്‍ എന്നിവര്‍ അംഗങ്ങളായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനാണ് തീരുമാനം.
1961ലെ ആദായ നികുതി നിയമത്തില്‍ സമൂലമായ പരിഷ്‌കരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 56 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തുകയെന്നത് അടിയന്തരമായ നടപടിയാണെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
പരിഷ്‌കരണത്തിനായി നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് അവരുടെ പഠന റിപ്പോര്‍ട്ട് ആറുമാസത്തിനകം ധനകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കും. മറ്റുരാജ്യങ്ങളിലെ നിയമ വ്യവസ്ഥകൂടി പഠന വിധേയമാക്കി, ഇവകൂടി പരിഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും ടാസ്‌ക്‌ഫോഴ്‌സ് സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."