HOME
DETAILS
MAL
സുശീല്‍കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന് ലാലുവിന്റെ മകന്
backup
November 23 2017 | 03:11 AM
പട്ന:ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദിയ്ക്കെതിരേ ഭീഷണിയുമായി ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്.
ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കുമെന്നാണ് അദ്ദേഹം ഇന്നലെ ഭീഷണി മുഴക്കിയത്. ആര്.ജെ.ഡി നടത്തുന്ന യുദ്ധം അവസാനിപ്പിച്ചിട്ടില്ല. അത് തുടരുകയാണ്. അതിനെതിരായ നിലപാട് സ്വീകരിച്ചാല്‍ മോദിയുടെ വസതിയില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ മടിക്കില്ല. ഔറംഗാബാദില്‍ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് തേജ് പ്രതാപ് ഭീഷണി മുഴക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."