വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സത്യഭാമ സര്‍വ്വകലാശാലയില്‍ വ്യാപക അക്രമം
ചെന്നൈ: കോപ്പിയടിച്ചത് പിടിച്ചതിന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചെന്നൈ സത്യഭാമ സര്‍വ്വകലാശാലയില്‍ വ്യാപക അക്രമം. പ്രകോപിതരായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിന് തീ ഇടുകയും ഫര്‍ണിച്ചറുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തീ കെടുത്താനെത്തിയ അഗ്നിശമനാ സേന ഉദ്യോഗസ്ഥരെ ഉള്ളില്‍ കടക്കാനും വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല.
ചൊവ്വാഴ്ചയാണ് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള രാജ് മോണിക്ക എന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലെത്തിയ വിദ്യാര്‍ഥി സഹോദരനെ വിളിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് മോണിക്ക ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അക്രമം സൃഷ്ടിച്ചത്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."