റോഹിംഗ്യ: മ്യാന്‍മര്‍ സൈന്യം നടത്തിയത് വംശഹത്യയെന്ന് യു.എസ്
വാഷിങ്ടണ്‍: റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയതു വംശഹത്യയാണെന്നും നിലവിലെ ഭരണകൂടത്തിനെതിരേ നടപടിയെടുക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. റോഹിംഗ്യകള്‍ ഭീകരമായ പീഡനങ്ങള്‍ക്കാണ് ഇരയായതെന്നും മ്യാന്‍മറിനെിതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതു പരിഗണനിയിലാണെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.
മാര്‍പ്പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ടില്ലേഴ്‌സന്റെ പ്രതികരണം. കൂടാതെ ദിവസങ്ങള്‍ക്കു മുന്‍പു ടില്ലേഴ്‌സണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. റാഖൈന്‍ പ്രദേശങ്ങളില്‍ നടന്നതു മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള വംശഹത്യ ശ്രമങ്ങളാണെന്നതിനു കൃത്യമായി തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് സെനറ്റര്‍ ജെഫ് മെര്‍ക്ലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റോഹിംഗ്യകളെ സംബന്ധിച്ചുള്ള വിവരശേഖരണത്തിനായി ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബലാത്സംഗം, കൊലപാതകം എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ റോഹിംഗ്യകള്‍ നേരിട്ടുവെന്ന് ഇവര്‍ സമര്‍പ്പിച്ചിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റോഹിംഗ്യകള്‍ക്കെതിരേ ഓഗസ്റ്റില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ ആറു ലക്ഷത്തിലേറെ പേര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."